ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/മഴക്കാലം

19:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്കാലം

ഒരു ഗ്രാമത്തിൽ അജയ് എന്ന കുട്ടിയുണ്ടായിരുന്നു. അവന് മഴയത്തു കളിക്കാൻ വളരെ കൊതിയായിരുന്നു. ഒരു ദിവസം അവൻ സ്കൂൾവിട്ട് വരുന്നവഴിക്ക് നല്ല കോരിച്ചൊരിയുന്ന മഴ പെയ്തു. അപ്പോൾ അവന് മഴയത്തു കളിക്കാൻ തോന്നി. പക്ഷേ അവന്റെ വീട്ടിലുള്ളവർക്ക് അജയ് മഴയത്തു കളിക്കുന്നത് തീരെ ഇഷ്ടമല്ല. അതുകൊണ്ട് അവൻ മഴയത്തു കളിക്കാതെ നേരെ വീട്ടിലേക്ക് നടന്നു. പിന്നീട് അവൻ ഒരു കടലാസ് തോണിയുണ്ടാക്കി വെള്ളത്തിലൂടെ ഒഴുക്കാൻ പുറത്തേക്ക് പോയി. അപ്പോൾ അവന്റെ അച്ഛൻ ചോദിച്ചു, "മോനേ അജയ് ,നീ എവിടേക്കാണ് പോകുന്നത്? " "ഈ കടലാസു തോണി വെള്ളത്തിലൂടെ ഒഴുക്കാൻ പോവുകയാണ്.” അജയ് മറുപടി പറഞ്ഞു . "നീ ഇപ്പോൾ പുറത്തേക്ക് പോകേണ്ട.." അച്ഛൻ ദേഷ്യത്തോടെ പറഞ്ഞു. അജയ് വിഷമത്തോടെ മുറിയിലേക്ക് പോയി. അപ്പോൾ മുത്തശ്ശി ചോദിച്ചു, "കുട്ടാ നീ എന്തിനാണ് വിഷമിക്കുന്നത്?" "മഴയത്ത് കളിക്കുന്നതു കൊണ്ട് അച്ഛൻ എന്നെ വഴക്കു പറഞ്ഞു മുത്തശ്ശീ.." അജയ് പറഞ്ഞു. "കുട്ടാ നീ വിഷമിക്കേണ്ടാ , എനിക്ക് നിന്റെ അച്ഛനെയൊന്ന് കാണണം. " "എടാ നീ എന്തിനാണ് മഴയത്തു കളിക്കുന്നതിന് കുട്ടനെ വഴക്കു പറഞ്ഞത് ?" മുത്തശ്ശി അജയന്റെ അച്ഛനോട് ചോദിച്ചു. അച്ഛൻ പറഞ്ഞു. " അമ്മേ മഴയത്ത് കളിച്ചാൽ അവന് പനി പിടിക്കും. "ഇതു കേട്ട മുത്തശ്ശി " നല്ല ആളുതന്നെയാണ് പറയുന്നത്, നിനക്ക് നിന്റെ ബാല്യകാലം ഓർമ്മ വരുന്നുണ്ടോ? എപ്പോഴും മഴയത്തു കളിച്ചു രസിച്ച നീയാണോ നിന്റെ മകനെ വഴക്ക് പറയുന്നത്. കുട്ടികൾ നനയട്ടേ, കളിച്ചു വളരട്ടെ..ഇതു കേട്ട അജയന്റെ അച്ഛൻ അവനെ മഴയത്തു കളിക്കാൻ അനുവദിച്ചു. അവന് സന്തോഷമായി.

അലീന റെന്നി
5 എ ജി എൻ യു പി സ്കൂൾ , നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ