എന്റെ വിദ്യാലയം
അക്ഷരങ്ങൾ കൊരുത്തൊരു
മാലയായി മാറിടും
മാർഗദീപങ്ങളാം എൻ
ഗുരുനാഥൻമാർ
കുരുന്നു മനസ്സുകളെ അത്ഭുത
ലോകത്തേക്ക് എത്തിക്കും വിദ്യാലയം
അക്ഷരമുറ്റത്ത് പിച്ച വച്ചീടുന്ന
പൊൻ കുരുന്നുകളാണ് ഞങ്ങളിവിടെ
സ്നേഹവും അറിവും നിറഞ്ഞൊരു
കുടുംബമാണെന്റെ വിദ്യാലയം
എന്റെ വിദ്യതൻ എൻ വിദ്യാലയം.