ജി യു പി എസ് മഹാദേവികാട്/അക്ഷരവൃക്ഷം/കാലമേ... നിൻറെ പ്രതികാരം

"കാലമേ... നിൻറെ പ്രതികാരം"
       നന്മൾ മനുഷ്യ വൈറസ് എന്ന് പേരിട്ടു വിളിക്കുന്ന കേവലം ഒരു സൂഷ്മാണു. നമ്മളുടെ നഗ്നനേത്രങ്ങൾ കൊണ്ട് കഴിയാത്തവരായി അവർ ഭൂമിയിൽ മനുഷ്യകുലം ജന്മമെടുക്കുന്നതിന് മുൻപു തന്നെ ഉണ്ടായിരുന്നു. അവരുടെ കൂട്ടത്തിലെ പുതുതലമുറക്കാരന് നമ്മൾ ഈ പേര് കോവിഡ്-19 അവന് മുൻപിൽ ഇന്ന് നമ്മൾ പകച്ചു നിൽക്കുകയാണ്. നമ്മൾ കരസ്ഥമാക്കിയ അറിവുകൾ അവന് മുൻപിൽ നിഷ്ഫലമാകുന്ന അവസ്ഥയാണ് നമ്മൾ കണ്ടത്.
       ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തിയത്. അവിടുത്തെ മത്സ്യമാർക്കറ്റിൽ നിന്ന് വ്യാപിച്ചു തുടങ്ങിയ ഈ വൈറസ് ചുരുങ്ങിയ സമയംകൊണ്ട് ലോകത്തിൻറെ പലഭാഗങ്ങളിലേക്ക് വ്യാപിച്ചു. വളരെ കുറച്ച് നാളുകൾകൊണ്ട് പടർന്ന് പിടിച്ച ഈ വ്യാധി ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കി.

        നമ്മൾ ഭൂമിയോട് ചെയ്തതിൻറെ പ്രതികാരമായി നമുക്ക് ഇതിനെ കണക്കാക്കാം. ഏതെല്ലാം രീതിയിലാണ് നമ്മൾ അതിനെ ദ്രോഹിച്ചത്. അപ്പോഴൊന്നും നാം ഓർത്തില്ല അവൾ ഇത്രവേഗം പ്രതികരിക്കുമെന്നും പകരം ചോദിക്കുമെന്നും. "കാലമേ...നിൻറെ പ്രതികാരം എത്ര ഭീകരം ...!!!"
      എല്ലാവരും പാപം ചെയ്തവർ അല്ലെങ്കിലും ഇപ്പോൾ അതിൻറെ ഫലം അനുഭവിക്കുന്നത് എല്ലാവരും ചേർന്നാണ്. 
        കേവലം ചിലരുടെ അശ്രദ്ധമൂലമാണ് ഈ മഹാവ്യാധി ലോകത്തിൻറെ പലഭാഗങ്ങളിലേക്കും ഇത്രവേഗം പടർന്ന് പിടിച്ചതും ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതും.
      നമ്മൾ ഒന്നോർക്കണം, നമ്മോട് വീട്ടിലിരിക്കാൻ പറയുന്നു, മറ്റാർക്കും വേണ്ടിയല്ല, ആരുടേയും ലാഭത്തിന് വേണ്ടിയല്ല, നമുക്ക് വേണ്ടിയാണ്, നമ്മുടെ നാടിന് വേണ്ടിയാണ്. എന്നാൽ പോലും പലരും അതൊന്നും അനുസരിക്കാനോ, പറയുന്നതിൻറെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കാനോ തയ്യാറാകുന്നില്ല. പക്ഷേ ആ ലോക് ഡൌൺ സമയത്തും വിശ്രമമില്ലാതെ വളരെയധികം ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും മറ്റ് പലരും നമുക്കുവേണ്ടി പ്രേയത്നിക്കുകയാണ്. അത് അവർക്ക് വേണ്ടിയല്ല നമുക്കെല്ലാവർക്കും വേണ്ടിയാണെന്നും മനസ്സിലാക്കണം. ലോകത്തിന് വേണ്ടി സ്വന്തം ജീവൻ മറന്ന് പ്രയത്നിക്കുന്ന അവരെയെല്ലാം നമുക്ക് ഓർക്കാം. അവർക്ക് കൂടിവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ലക്ഷ്മി പ്രതാപൻ
7 ജി യു പി എസ്, മഹാദേവികാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം