നാളെയെല്ലാർക്കുമൊന്നൊത്തു ചേർന്നീടുവാൻ വിധിയിതെല്ലാം വിജനമാക്കീടുന്നു അകലമായി നിൽക്കുന്നകന്നു കഴിയുന്നു നാളെയെല്ലാർക്കുമെന്നാശ്വസിച്ചീടുവാൻ കുതിച്ചുപായും ലോകമിതന്തിച്ചു നിൽക്കുന്നിതാ ഈ വ്യാധിയിൽ നിശ്ചലം സ്നേഹബന്ധങ്ങളകറ്റിനിർത്തീടുവാൻ തിരക്കുകൾ കാരണമാക്കി യിരുന്നവർ സ്വന്തവും ബന്ധവും ആഹ്ലാദ മേകുമൊ രാനന്തമെന്നിന്നറിഞ്ഞു തുടങ്ങവേ മനസ്സുകൊണ്ടേറെയകന്നു കഴിഞ്ഞവർ മനസ്സുകൊണ്ടേറെയകന്നുകഴിഞ്ഞവർ താനെന്ന ലോകത്തു മാത്രം കഴിഞ്ഞവർ മറ്റുള്ളവർക്കായി പ്രാർത്ഥിച്ച നാളുകൾ തുരത്തിടും ഐക്യമായ് സ്നേഹമായ് നന്മയായ് മനുഷ്യരെ കണ്ണുതുറപ്പിച്ച വ്യാധിയെ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത