(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കോറോണയെന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നിമീവിപത്തകന്നിടും വരെ
കൈകൾ നാം ഇടക്കിടക്കു സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തിടാം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവച്ചിടില്ല നാം
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയെ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ
ഹെൽത്തിൽ നിന്നുംആമ്പുലൻസുമാളുമെത്തിടും രക്ഷക്കായി
ബസ്സിലേറി പൊതുഗതാഗതത്തിലില്ല യാത്രകൾ
പരത്തിടില്ല കോവിഡിൻ ദുഷിച്ച ചീത്തണുക്കളെ മറ്റൊരാൾക്കും
നമ്മിലൂടെ രോഗമെത്തിക്കില്ല ….
നാം ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി............
ധീരരായി കരുത്തരായി നാം ചെറുത്ത ദുർഗണം
ചരിത്ര പുസ്തകത്തിൽ നാം കുറിച്ചിടും…...
കൊറോണയെ തുരത്തിവിട്ട …….
നാടുകാത്ത നന്മയുടെ മർത്യരായി...............
പൂർണിമ .ബി
6 A ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത