പാറി പറക്കുന്ന പൂമ്പാറ്റേ
നിന്നെ കാണാൻ എന്തു രസം
വർണ്ണ ചിറകുള്ള പൂമ്പാറ്റേ
എങ്ങോട്ടാ നീ പോകുന്നു
പാറിപ്പറന്ന് രസിക്കാൻ
കൂട്ടുകാരോടൊത്ത് കളിക്കാനോ
വർണ്ണച്ചിറകുകൾ വീശി വീശി
എങ്ങോട്ടാ നീ പോകുന്നു
പൂമ്പാറ്റേ നീ പൂമ്പാറ്റേ നീ
പൂക്കൾ തേടി പോകുന്നോ
പാറി നടക്കും പൂമ്പാറ്റേ
പൂക്കൾ തേടും പൂമ്പാറ്റ
തേൻ കുടിക്കുംപൂമ്പാറ്റ
ചന്തമുള്ളൊരു പൂമ്പാറ്റ
പൂവിൽ ഉറങ്ങും പൂമ്പാറ്റ
പൂന്തോട്ടത്തിലെ പൂമ്പാറ്റ
ആടിയുലയും പൂമ്പാറ്റ
പൂമ്പൊടി പൂശും പൂമ്പാറ്റ
പല നിറമുള്ള പൂമ്പാറ്റ
പാറി പാറി എങ്ങോട്ടാ