കൊറോണ


കൊറോണ വന്നു മനുഷ്യർ ഭയന്നു
പുറത്തിറങ്ങാൻ തന്നെ പേടിയായി
ലോക്ഡൗൺ വന്നു ജനങ്ങൾ
ജോലിക്ക് പോകാതായി
കൈ കൊടുത്താൽ കൊറോണ
ചുമച്ചാൽ കൊറോണ
വിളകൾ നശിച്ചു,ജനങ്ങൾ കഷ്ടപ്പാടിലായി
റോഡിൽ വാഹനം ഇറങ്ങാതായി
നാടും നഗരവും വിജനമായി
ലക്ഷോപലക്ഷം ജനങ്ങളെയും
കൊന്നൊടുക്കി രസിക്കുന്ന മഹാമാരി
പണക്കാരനേയും പാവപ്പെട്ടവനേയും നീ
ഒരു പോലെ തടങ്കിലിലാക്കിയില്ലേ
അയൽപക്കത്തു പോകാൻ വയ്യ
എന്ന് തീരും നിന്റെ താണ്ഡവ നൃത്തം
നിന്നെ പിടിച്ചുകെട്ടാൻ നല്ലവരായ
മാലാഖമാർക്കും പോലീസ് സേനയ്ക്കും
ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്നവർക്കും
ഒരായിരം നന്ദി
ഇനിയും ലോക് ഡൗൺ നീട്ടി
ജനങ്ങളെ കഷ്ടപ്പെടുത്തല്ലേ.

 

ശ്രീലക്ഷ്മി ടി.കെ.
അഞ്ചാം തരം അതിരകം യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത