സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/ Stay home a bit more...

22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


Stay home a bit more...


ലോക്ക് ഡൗണിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ കാലമായില്ലെന്നു തന്നെയാണ് എന്റെ അനുമാനം. രാജ്യത്തെ ലോക്ക് ഡൗൺ പ്രഖ്യാപനം തീരാൻ കാത്തിരിക്കുന്നവർ അൽപം കൂടെ കാത്തിരിക്കേണ്ടി വന്നേക്കാം.

 കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന കാഴ്ചയാണിപ്പോൾ. ടെസ്റ്റ് വേണ്ടത്ര നടക്കാത്തതിനാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ ഒന്നോ രണ്ടോ ആഴ്ചകൾ വേണ്ടിവരുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. 
അതായത്, വരുംദിവസങ്ങളിലെ രോഗബാധിതരുടെ കണക്കുകൾ പുറത്തുവരുമ്പോഴും അവരിൽ നിന്ന് കുടുംബാംഗങ്ങൾക്കോ മറ്റുള്ളവർക്കോ വൈറസ് പകർന്നിട്ടുണ്ടാകാമെന്നും ആ പകർച്ച രോഗലക്ഷണമായി പുറത്തറിയാൻ വീണ്ടും രണ്ടാഴ്ച വേണ്ടിവരുമെന്നും മനസ്സിലാക്കേണ്ടതാണ്.

ഏപ്രിൽ 14-ന് ലോക്ഡൗൺ കഴിയുമെന്നും പിന്നങ്ങോട്ട് സർവ്വസ്വാതന്ത്ര്യത്തോടെ വിലസാമെന്നും കരുതുന്നത് വിഡ്ഢിത്തമാവും. ഐസോലേറ്റ് ചെയ്യപ്പെട്ട നിലയിൽ നിന്നും അജ്ഞാതരായ വാഹകർ അവരറിയാതെ സമൂഹത്തിൽ ഇടപഴകി വൈറസിനെ എമ്പാടും പരത്താൻ അത് ഇടവരുത്തും.

ഓരോരുത്തരും അവധാനതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ലോക് ഡൗണിന് ശേഷം ലഭിച്ചേക്കാവുന്ന സഞ്ചാര സ്വാതന്ത്ര്യം. അത് ദുർവ്യയം ചെയ്യരുത്. ലോകത്തെ വികസിത രാജ്യങ്ങൾ പോലും കീഴടങ്ങിക്കിടക്കുന്നത് നമുക്ക് പാഠമാവേണ്ടതുണ്ട്. രോഗപ്പകർച്ചയുടെ സ്ഫോടനസമാനമായ ഒരു സാഹചര്യമുണ്ടായാൽ കേരളത്തിന്റെ പുകൾപെറ്റ ആരോഗ്യരംഗം തകരും. തീർച്ചയായും അത് പരിമിതമായ സൗകര്യങ്ങളിൽ ഒന്നോ രണ്ടോ നൂറോ കോവിഡ് ബാധിതരെ രക്ഷപ്പെടുത്തുന്നതു പോലാവില്ല.

നമ്മൾ തന്നെയാണ് നമ്മുടെ കാവലാളുകൾ. ദേശമോ ഭാഷയോ വംശമോ മതമോ ലിംഗമോ പ്രായമോ നോക്കിയല്ലാതെ മനുഷ്യരാശിയിൽ മരണം വിതച്ച് പടരുന്ന അദ്യശ്യനായ ശത്രുവിനെ നമ്മുടെ വാതിൽപ്പടിക്ക് പുറത്തുമാത്രം നിറുത്തുന്നതാണ് രക്ഷ.
ലോക്ക് ഡൗണിനെ മനസ്സിലാക്കാൻ നമ്മുടെ നാട്ടുകാർക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് നിരാശാജനകമാണ്. അനാവശ്യങ്ങളും ആവശ്യങ്ങളും ഏതൊക്കെ എന്നത് യഥാവിധി മനസ്സിലാക്കാൻ നമുക്കെല്ലാം ലഭിച്ച ഒരു കാലയളവായി ഇതിനെ കാണുക. 

എന്നാൽ, എല്ലാ അത്യാവശ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്.... മരണം.

NB: IPC. KP Act, Epidemic Decease Ordinance എന്നിവ ചേർത്താണ് അനാവശ്യമായി പുറത്തിറങ്ങുന്നവരിൽ ചുമത്തുന്നത്. ശരാശരി പതിനായിരം രൂപ പിഴ ഈടാക്കാവുന്ന വകുപ്പുകളാണിവ. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ നിന്ന് എടുക്കേണ്ടിവരും. അതിന് കോടതി പ്രവർത്തനം തുടങ്ങിയാലേ നടക്കൂ. മാത്രമല്ല, ഓരോ കേസും വിളിക്കുകയും വേണം.. മാസങ്ങൾ വൈകും.

ജയിൽ ശിക്ഷയും കിട്ടാവുന്നതാണ്. ഒരിക്കലും ലോക് ഡൗണിനെ ജയിലുമായി താരതമ്യം ചെയ്യരുത്. സാധാരണക്കാരായ നമുക്കത് നല്ലതാവില്ല.
Stay home a bit more...


മെർവിൻ എം എസ് 
9A സെൻറ് മേരിസ് എച് എ സ്സ്  പള്ളിപ്പോർ ട്ട് 
വൈപ്പിൻ  ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം