എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ഷഹ്‌ലയും പാമ്പും

00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ഷഹ്‌ലയും പാമ്പും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഷഹ്‌ലയും പാമ്പും


മകളേ അറിഞ്ഞു ചെയ്തതല്ല ഞാൻ
ഞാനെന്റെ മാളം നോക്കി പോയതായിരുന്നു
എൻ വിഷത്തിൻ വീര്യം ഞാനറിഞ്ഞില്ല
നിന്നപേക്ഷ ഞാൻ കേട്ടില്ല
മകളേ മാപ്പ്.....മാപ്പ്.......

ഉമ്മാ ഞാൻ ഇവിടെ എത്തി
വേദന ഇല്ലാത്ത ലോകത്ത്
അവിടെ അനുഭവിച്ച വേദനക്ക്
പകരം ഞാൻ ഇരട്ടി സുഖം അനുഭവിക്കുന്നു

എത്ര മനോഹരമാണീ വീട്
എന്തു തിളക്കമാണെന്നോ
ഒളിഞ്ഞിരുന്നു കൊത്താൻ പാമ്പുകളില്ല
ഉമ്മ ആ മാഷോട് ചൊല്ലണം
മോൾക്ക് പരിഭവം ഇല്ലെന്ന് .

നന്മ മാത്രം ചൊരിയും എൻ ഗുരുവിനെ
ആരും കഴുകക്കണ്ണുകൊണ്ട് നോക്കരുതേ
ഒട്ടും പരിഭവമില്ലയീ മോൾക്ക്
എല്ലാം ദൈവവിധി മാത്രം.
 

ആയിശ റിയ .എൻ .കെ
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത