ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/ഒരു മാതൃകാ ഗ്രാമം
ഒരു മാതൃകാ ഗ്രാമം
ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു. മലനിരകളും കുന്നുകളും ഒക്കെയുള്ളൊരു സുന്ദര ഗ്രാമം.പക്ഷെ അവിടെ ഉള്ളവർക്ക് പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഒരു ദിവസം പഞ്ചായത്തിൽ നിന്നും അവരുടെ നാട്ടിലേക്ക് അവരെ കാണാനായി വന്നു. എന്നിട്ട് അവർക്ക് കുറച്ച് ഉപദേശങ്ങൾ നല്കി. എന്നിട്ടും അവർക്കൊരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നെയും അവർ മായി കടലാസും അങ്ങനെ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ അവർ വലിച്ചെറിയാൻ തുടങ്ങി.ഒരു ദിവസം അവരുടെ ഗ്രാമം സുന്ദരമാണെന്നറിഞ്ഞ് അങ്ങ് ദൂരെ നിന്ന് സിനിമാ ഷൂട്ട് ചെയ്യാൻ വന്നു. എന്നിട്ട് ചുറ്റും ഒന്നു നോക്കി. അവിടെ എല്ലായിടത്തും പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. അതൊക്കെ കണ്ട് അവർ മടങ്ങി പോയി അവിടെ ഉള്ളവർക്ക് അതൊരു വിഷമമുള്ള കാര്യമായിരുന്നു. പിറ്റേ ദിവസം മുതൽ അവർ പ്ലാസ്റ്റിക്കുകൾ വലിച്ചെറിയാതെ വച്ചു.പിന്നെ ആ ഗ്രാമത്തിൽ പലരും വരാൻ തുടങ്ങി.അതിന് ശേഷം അവർ ഒരിക്കലും പരസ്ഥിതി മലിനമാക്കീടില്ല. പരിസ്ഥിതി ശുചീകരിക്കാൻ തുടങ്ങിയതിന് ശേഷം പല രോഗങ്ങളും മാറി നിന്നു. മുമ്പായിരുന്നെങ്കിൽ രോഗങ്ങളില്ലാത്ത ദിവസങ്ങളുണ്ടായിരുന്നില്ല. പിന്നീട് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗം അവർ തന്നെ കണ്ടെത്തി. പരിസ്ഥിതിയെ മലിനമാക്കാതിരിക്കാനും പച്ചകറികൾ വീടുകളിൽ തന്നെ കൃഷി ചെയ്യാനും നല്ല അധ്യാനികളായി മാറുകയും ചെയ്തതോടെ ആ ഗ്രാമം നല്ലൊരു മാത്യ കാ ഗ്രാമമായി തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികൾ പ്ലാസ്റ്റിക് നല്ല രീതിയിൽ കൈകാര്യം ചെയതു. ഒന്നും വലിച്ചെറിയാതെ ചവറുകൊട്ടയിൽ തന്നെ എല്ലാവരും വിക്ഷേപിച്ചു. പല ഫലഭൂയിഷ്ഠമായ വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ