ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ഡ്രോൺ കണ്ട കാഴ്ചകൾ
ഡ്രോൺ കണ്ട കാഴ്ചകൾ
കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു . ജനങ്ങൾ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാൻ എടുത്ത അടിയന്തിര പെരുമാറ്റച്ചട്ടം ആയിരുന്നു ലോക്ക് ഡൗൺ. എവിടെയാണ് നിങ്ങൾ അവിടെ തുടരണമെന്നാണ് പരിപൂർണ്ണ ലോക്ക് ഡൗൺ കൊണ്ടുദ്ദേശിച്ചത്. താമസിക്കുന്ന കെട്ടിടത്തിൽ നിന്നോ പ്രദേശത്ത് നിന്നോ മാറാൻ പറ്റില്ല.അവശ്യസാധന സർവ്വീസുകളെ ലോക്കഡൗൺ ബാധിച്ചില്ല. . അവശ്യമല്ലാത്ത എല്ലാ സർവ്വീസുകളും പരിപാടികളും ആഘോഷങ്ങളും ഈ കാലയളവിൽ പൂർണ്ണമായും നിർത്തി വെപ്പിച്ചു .
|