കേരം തിങ്ങി നിറഞ്ഞ മരതകതോപ്പും
കള കളം പാടും അരുവി കളും
പച്ചപ്പുല്ല് മേഞ്ഞമെത്തയുമായ്
ഹാ എന്തു സുന്ദരമാണീ കേരളം
എന്നോ മറഞ്ഞു പോയ് എങ്ങോമറഞ്ഞുപോയ്
ആ സുന്ദരകേരള ത്തിൻ തനിമ
എങ്ങോട്ട് നോക്കി യാലുംഅവിടെല്ലാം
ചപ്പുചവറുകൾ കൊണ്ടൊരു പുക്കളം മാത്രം
കണ്ണീർ തെളിയുന്ന പുഴകളെല്ലാമിന്ന്
മാലിനൃകൂമ്പാരമായി മാറിയല്ലോ
ആറുകളും തോടുകളും ഉണ്ടെങ്കിലും പക്ഷേ
ഒരിറ്റു വെള്ളത്തിനായി ഓടുന്നു നാം
വീടുകൾ പുതുമോടിയാക്കിയപ്പോൾ
അവിടെല്ലാം മാലിനൃം കുന്നുകൂടി
ഇനിയെന്ന് കാണും നാം ആമരതകതോപ്പും
ഹരിതഭംഗിയും അരുവി കളും