സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പടരുന്നു പരക്കുന്നു ചുറ്റിലും ചുറ്റിലും
ശരവേഗ വേഗത്തിൽ കൊറോണ എവിടേയും
ശ്രദ്ധയതുവേണം കരുതലായ് നമ്മളിൽ
അഗ്നിപോൽ നാളമായ് പടരാതെ നോക്കണം
പനിയായ് ശ്വാസതടസമായ് ചുമയായ്
രക്ഷക്കായ് ഉടനടി പരിചരണമേകണം
ചുറ്റിലും കൂട്ടമായ് കൂടുന്ന വേളയിൽ
ഒഴിവായ് നിൽക്കണം നമ്മളിന്നെല്ലാരും
മർത്യരിൽ ഭിതി പടരാതെ നോക്കണം
കൊറോണ പടരാതെ അറിവുകൾ നൽകണം
മാസ്ക് ധരിക്കാതെ പോകല്ലെ മക്കളെ
നമ്മൾ ശ്രദ്ധിച്ചാൽ രക്ഷയത് പ്രാപിക്കും
 

ആരാധന.ഇ.എ
10 എ സെൻ്റെ.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത