എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതിയെ സംരക്ഷിക്കാം
പരിസ്ഥിതിയെ സംരക്ഷിക്കാം
നാം അധിവസിക്കുന്ന ഭൂമിയെയും അതിലെ സകല വസ്തുക്കളെയും നമ്മുടെ പ്രകൃതിയെയും നമുക്കായി ദാനം കിട്ടിയതാണ്. നമ്മുടെ ഭൂമി നാം സംരക്ഷിച്ചേ പറ്റൂ. പരിസ്ഥിതിയെ സംരക്ഷിച്ചും വരാനിരിക്കുന്ന അനേകം തലമുറകൾക്കുവേണ്ടി കരുതിവച്ചും പ്രകൃതിയുടെ വരദാനങ്ങളെ ഉപയോഗപ്പെടുത്തുന്ന പ്രക്രീയയാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ചുമതല ഓരോ വ്യക്തിക്കുമുണ്ട്. ഭൂമി മനുഷ്യർക്കു മാത്രമല്ല, ഇവിടെ നാമ്പെടുത്ത സകല സസ്യജാലങ്ങൾക്കും ജന്തു വർഗങ്ങൾക്കും ഭൂമിയുടെമേൽ അവകാശമുണ്ട്. എല്ലാത്തിൻ്റെയും അവകാശി മനുഷ്യനാണെന്ന് ധരിച്ച് പറവകൾക്കും പുഴുക്കൾക്കും പുൽച്ചാടികൾക്കും ചെറുപ്രാണികൾക്കും മൃഗങ്ങൾക്കും ഒക്കെയുള്ള വാസസ്ഥ് ലവും ആഹാരപാനിയങ്ങളുo നിഷേധിച്ച് അവയെ നശിപ്പിക്കുന്നത് ഏറ്റവും വലിയ പ്രകൃതിദ്രോഹമാണ്. പ്രകൃതിയിൽ പലതും അന്യം നിന്നു പോകുകയാണ്. ഇന്നത്തെ തലമുറയ്ക്കും ഭാവിതലമുറയ്ക്കും വേണ്ടി ഒക്കെയും നാം സംരക്ഷിച്ചേ പറ്റൂ. കരിച്ചും പുകച്ചും നാം ദുഷിപ്പിക്കുന്ന വായുവും പാഴാക്കിക്കളയുന്ന ജലകണികകളും ആവശ്യത്തിനു മാത്രം ഉപയോഗിച്ച് സംതൃപ്തരാകാനുള്ള മനസ് ഉണ്ടാകണം. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് പറയും പോലെ ഈ കാലഘട്ടത്തിൽ നമുക്ക് ഒന്നു കൂടി ചേർത്ത് പറയാം. നിന്നെപ്പോലെ നിൻ്റെ പരിസ്ഥിതിയെയും നീ സ്നേഹിക്കുക. നമ്മുടെ പരിസരങ്ങളും പരിസ്ഥിതിയും പ്ലാസ്റ്റിക് രഹിത മേഖയാക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നതും പരിസരങ്ങൾ അശുദ്ധമാക്കുന്നതും പാടേ നിർത്തലാക്കണം. മാലിന്യമുക്തമായ പരിസരം സൃഷ്ടിക്കാൻ നമുക്ക് കഴിയട്ടേ. പ്രകൃതിക്ക് ഒരു താളമുണ്ട്. ആ താളം തെറ്റിതുടങ്ങിയിരിക്കുന്നു. ആഗോളതാപനം വരൾച്ച, കാലം തെറ്റിയ മഴ, കാലാവസ്ഥ വ്യതിയാനം, ചൂടുകാറ്റും വെള്ളപ്പൊക്കവും പ്രകൃതിയിൽ സംഭവിക്കുന്നമാറ്റങ്ങളാണ്. മാറ്റങ്ങളെ ഗൗരവമായി കണ്ട് കാര്യങ്ങൾ നീക്കുകയും മനുഷ്യരാശിയുടെ ഭദ്രതയ്ക്കു സുരക്ഷിതത്വം ആവിഷ്കരിക്കുകയും വേണം അന്തരീക്ഷ മലിനീകരണം പാടേ ഒഴിവാക്കണം ജലസംരക്ഷണം മുതൽ മാലിന്യ സംസ്കരണം വരെ മലയാളിയുടെ ജീവിത ശൈലിയായിരിക്കട്ടെ. ഇതിന് തയ്യാറാകാത്ത ഓരോരുത്തരും ഓർക്കുക 'ഇനിയും മരിക്കാത്ത ഭൂമി' എന്നേറ്റു പാടി ഭൂമിയ്ക്കൊരു ചരമഗീതം കുറിക്കുന്നവരായി നമ്മൾ മാറേണ്ടി വരും.
|