ഗവ. യു. പി. എസ് കുട്ടമല/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്ന മഹാമാരി യെപ്പറ്റി ഞാനിവിടെ ഒരു ലേഖനം തയ്യാറാക്കുന്നു, ലോകമെങ്ങും ജാതിയോ മതമോ രാഷ്ട്രീയമോ സമ്പന്നനും ദരിദ്രനും എന്നില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ എന്ന മഹാവ്യാധി. ഇതിൽ നിന്നും നമ്മെ രക്ഷിക്കാനായി വളരെയധികം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഭരണകർത്താക്കൾ, നിയമപാലകർ, നമ്മുടെ ജീവന് വേണ്ടി പോരാടുന്ന ഡോക്ടർമാർ, ഭൂമിയിലെ മാലാഖമാർ എന്നറിയപ്പെടുന്ന നഴ്സുമാർ ഇവരെയെ ല്ലാം പ്രാർത്ഥനയോടെ ഓർക്കേണ്ടതാണ്. ജനങ്ങൾ ശാരീരികമായും മാനസികമായും സാമ്പത്തികമായും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു അവസ്ഥ എത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിക്കുന്ന ഒരു വ്യക്തി കുടുംബാംഗങ്ങളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ഒക്കെ മാറി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ. മഹാമാരി ആയിരങ്ങളുടെ ജീവൻ എടുത്തപ്പോൾ കണ്ണുനീരോടെ നോക്കിനിൽക്കുന്ന കുടുംബാംഗങ്ങൾ........ പ്രകൃതിയോടും പക്ഷിമൃഗാദികളും മനുഷ്യർ ചെയ്തുകൂട്ടിയ ദ്രോഹങ്ങൾ വളരെയേറെയാണ്. അവരുടെ വാസസ്ഥലമായ വനങ്ങൾ വെട്ടി നശിപ്പിക്കുകയും സ്വതന്ത്രമായി സഞ്ചരിക്കാനോ ജീവിക്കാൻ സമ്മതിക്കാത്ത മനുഷ്യന് സഞ്ചാരസ്വാതന്ത്ര്യം നഷ്ടമായപ്പോൾ അവർ എല്ലാം വളരെയേറെ സ്വാതന്ത്ര്യത്തോടെ സ്വൈരവിഹാരം നടത്തുന്നു. നാം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. കൊല്ലും കൊലയും പീഡനങ്ങളും അക്രമങ്ങളും ഇപ്പോൾ കുറയുന്നു. കോറോണയിൽ നിന്ന് രക്ഷ നേടാനായി നമുക്ക് ഒരുമിച്ച് ഒരേ മനസ്സോടെ പോരാടാം. നിയമങ്ങളെയും നിയമപാലകരും നമുക്ക് മാനിക്കാം. നാം കൊറോണയെ തേടി പോകാതിരിക്കുക. അത് നമ്മളെ തേടി വരില്ല. നമുക്ക് സ്വഭവനങ്ങളിൽ ഭവനങ്ങളിൽ സുരക്ഷിതരായിരിക്കാം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്

അഭിജിത് എ
5 ഗവ. യു പി എസ് കുട്ടമല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം