ശാന്തമാം കാലം,പ്രൗഢമാം ലോകം, മാറ്റമില്ലാത്തോരായിരം നന്മകൾ, പുല്ലിൽ തുടങ്ങി പുലിയോളം വരും ജീവനുകളെല്ലാം ഒന്നായ് കഴിഞ്ഞു പൊടുന്നനെ ജനനമെടുത്തിതാ സംസ്‍കൃതി, നമ്മിൽ വെളിച്ചം പകർന്നൊരാ സംസ്‍കൃതി, എവിടെയാണതിൻ ജനനഭൂമി ? മണ്ണിലോ, വിണ്ണിലോ, അമ്മതൻ നെഞ്ചിലോ, മാറും മനുഷ്യന്റെ വിഷമുള്ള മനസ്സിലോ ? ആർത്തി അടക്കാൻ കഴിയാത്ത നാം പരിശുദ്ധമായൊരാ സംസ്‍കാരത്തെ പരിഷ്‍കാരമാക്കി തിരുത്തിക്കുറിച്ചു , സർവംസഹയാം നമ്മുടെ അമ്മയിൽ കലിയുണരുവോളം കുത്തിനോവിച്ചു കോപാഗ്നിയിൽ നാം കത്തിത്തുടങ്ങി, അത് കാറ്റായും, കോളായും എത്തിത്തുടങ്ങി, ഉറക്കം നടിച്ചു കിടന്ന മർത്ത്യരെ വൈറസും, വവ്വാലും ഒത്തു വധിച്ചു ! മാറും മനുഷ്യാ ഇനി കൺകൾ തുറക്കുക, ഉടയോൻ ഒരുക്കുന്ന മഹാമായാജാലം കണ്ടും അറിഞ്ഞും കഴിയാൻ ഒരുങ്ങുക, കാലത്തെ പഴിചാരുമ്പോൾ ഓർത്തുകൊൾക കാലവും കാലനും നാം തന്നെയല്ലോ !
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത