കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ

12:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ

ലോകമാകെ ഇന്ന് ഒരു പകർച്ചവ്യാധിയുടെ പിടിയിലാണ്.ചൈനയിൽ നിന്ന് ആരംഭിച്ച് ആളുകളുടെ സമ്പർക്കം വഴി പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചിരിക്കുകയാണ്. സമ്പർക്കം ഒഴിവാക്കുക എന്നതാണ് ഇത് പകരാതിരിക്കാനുള്ള മാർഗ്ഗം.പല ഗവൺമെന്റുകളും വിവിധ മാർഗങ്ങൾ സ്വീകരിക്കുകയുണ്ടായി.എന്നാൽ അമേരിക്കയും ഇറ്റലിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെ അവഗണിച്ചത് കാരണം കൂടുതൽ ആളുകൾ മരിക്കാനിടയായി. നമ്മുടെ രാജ്യത്തും ലോക്ക് ഡൗൺ ഏർപ്പെടുത്തി സമ്പർക്കമൊഴിവാക്കാൻ നടപടിയെടുത്തു.കേരള സർക്കാർ ബ്രെയ്ക്ദ ചെയിൻ എന്ന പരിപാടി നടപ്പിലാക്കി.എല്ലായിടത്തും വെള്ളവും സോപ്പും ഹാന്റ് വാഷും മറ്റുമുപയോഗിച്ച് കൈ കഴുകുകയും വൈറസിനെ തടയുകയും ചെയ്യുന്നു. വാഹന ഗതാഗതം നിരോധിച്ചു,ആളുകൾ കൂട്ടം കൂടാതിരിക്കാൻ ശ്രദ്ധിച്ചു,ഒരു മീററർ അകലം പാലിക്കാൻ നിർദ്ദേശിച്ചു. ഇങ്ങിനെ പലപ്രദമായ നടപടികൾ സ്വീകരിച്ചത് കാരണം കേരളം രോഗപ്രതിരോധത്തിൽ മുൻപന്തിയിലെത്തി.ഇതിൽ നമുക്ക് അഭിമാനിക്കാം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന കാര്യം എപ്പോഴും ഓർമ്മിക്കുക.

നിരഞ്ജന.എ
3 കഴുങ്ങുംവെള്ളി എൽ.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം