ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

നിനച്ചിരിയ്ക്കാ നേരത്ത്

കുതിച്ചു വന്നൊരു ആപത്ത്

കൊരുത്തെറിഞ്ഞൂ മനുഷ്യ ജീവിതം

കൊറോണയെന്ന മുസീബത്ത്


നിശ്ചലമായി ഭൂലോകം

ഭീതിതമായി ജന ജാലം

കരാളഹസ്തം പിഴിഞ്ഞെടുത്തു

മനുഷ്യ ജീവിത സ്വപ്നങ്ങൾ


പട്ടിണി തിന്നും കുടിലുകളിൽ

സമ്പന്നതയുടെ മേടകളിൽ

സമത്വ ചിന്ത വിതറിപ്പാറി

കൊറോണ നർത്തനമാടുമ്പോൾ


അകലം തീർക്കാം അലയാകാം

നിശ്ചിത നിയമം പാലിക്കാം

കയ്യും മുഖവും കഴുകീടാം

വ്യക്തി ശുചിത്വം ശീലിക്കാം


സിയ. പി
6 E ഡി എൻ ഒ യു പി എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത