എന്തൊരു നീചപ്രവർത്തിയാണ്
മനുഷ്യാനി൯ കരങ്ങളിൽ
അതിനെന്തേ,നി൯ കർമത്തി൯ ഫലം
അനുഭവിക്കുക നീ
എത്രയോ വിഷമങ്ങൾ സഹിച്ച പ്രകൃതിക്ക്
അല്പമൊരു ശാന്തത അനിവാര്യം
പ്രകൃതിക്കു തണലായി താങ്ങായി
ദൈവം എന്നെ സൃഷ്ടിച്ചു.
ഇനി എനിക്കു പകരം
വരാതിരിക്കട്ടെ ഒരു വില്ലനും
മർത്യനിൻ കർമ്മം തൻ ശാപം
ഏററു വാങ്ങരുതേ ഇനിയൊരിക്കലും
ഇതൊന്നു ഓർമ്മിപ്പിക്കാനായി
വന്ന ഞാനിതാ വിട വാങ്ങുന്നു.