(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വന്നതെന്തിനു നീ?
മനുഷ്യരുടെ ഇടപെടൽ മൂലം
നശിക്കാറായ മഹാ പ്രകൃതി .
മാലിന്യം നിറഞ്ഞ ഭൂമി
രോഗങ്ങൾ തിമിർത്ത നാട്
കാരുണ്യമില്ലാത്ത,ഉറവകൾ വററിയ ലോകം
കൊറോണക്കാലത്തെ പ്രകൃതി
മനോഹരമായ കാഴ്ചകൾ
ചീവീടു കരയുന്നു, പക്ഷികൾ പാടുന്നു
തെളിമയോടൊഴുകുന്ന പുഴ.
നീലാകാശത്തിലിപ്പോൾ പക്ഷികൾ
കൂട്ടമായി പാറി നടന്ന് - കളിച്ച് രസിക്കുന്നു.
അല്ലയോ കോറോണേ, മനുഷ്യരെ കുറച്ച് നാളടക്കി-
യെങ്കിലും വന്നതെന്തിനു നീ..?
പ്രകൃതിയെ രക്ഷിക്കാനോ, അതോ -
മനുഷ്യരുടെ അഹങ്കാരം കുറയ്ക്കാനോ?