ജീവിതം ഒരു മധുരാനുഭവം
ആ മധുരാനുഭവത്തിലും കണ്ണുനീരോ?
ജീവിതമാം സാഗരത്തിൽ ഓളങ്ങളിൽ
ജീവിതം ഒരു ഭാരമോ?
ജീവിതത്തിൽ ബാല്യകാലം കാലം
മാഞ്ഞുപോകുന്ന ഓർമ്മ മാത്രം
യൗവനമോ തണുത്ത കാറ്റു-
പോൽ മനോഹരം
വാർധക്യമോ ജീവിതാന്ത്യത്തിൽ
വൈകിയെത്തുന്ന വിരുന്നുകാരൻ
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ
വാർദ്ധക്യം ഒരു ശാപമോ
തിരിച്ചറിയുക നീ ........ഉണരൂ .....
പുതിയ തലമുറയ്ക്ക് വാർദ്ധക്യം
ഒരു ഭാരമോ ?ഭീഷണിയോ?
വാർദ്ധക്യമോ വാർദ്ധക്യം ബാധിച്ചവരോ?
വാർദ്ധക്യം ഭീഷണിയല്ല
ജീവിതാന്ത്യമല്ല
ദേവന്മാർ അസുരരിൽ നിന്നും
കടഞ്ഞെടുത്ത അമൃതുപോൽ മനോഹരം
സ്നേഹത്താൽ സംരക്ഷിക്കൂ
ബഹുമാനത്തിൽ സ്നേഹിക്കൂ
അണയാതെ കാക്കൂ
ഈ നിറദീപങ്ങളെ......