ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം13 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളിഷ്
അവസാനം തിരുത്തിയത്
13-02-2010Rajukottara




കല്ലടയാറിന്റെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. നെല്‍പ്പുരക്കന്ന് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍. പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം 13.05.1895 ല്‍ മലയാളം പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു. ഇത് അപ്ഗ്രഡ് ചെയ്യപ്പെട്ട് ഹൈസ്കൂളായി മാറിയത് 1962 ലാണ്. 1965 മാര്‍ച്ചില്‍ ആദ്യത്തെ എസ്. എസ്. എല്‍. സി ബാച്ച് പുറത്തിങ്ങി. 1998 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. കുന്നത്തൂര്‍ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടതുമായ ആദ്യ ഗവണ്‍മെന്റ് സ്കൂളാണ് ഇത്. ത്രിതല പഞ്ചായത്ത് സംവിധാനം വന്നതോടു കൂടി കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. 115 വര്‍ഷത്തെ സേവന പാരമ്പര്യം വിളിച്ചോതുന്ന ഈ സ്ഥാപനത്തില്‍ കിഴക്കേകല്ലട, മണ്‍റോത്തുരുത്ത്, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറേക്കല്ലട എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 6 ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 9 ഡിവിഷനുകളുമാണ് ഇപ്പോള്‍ ഉള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രധിനിധികള്‍ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 15 ല്‍ അധികം കമ്പ്യൂട്ടറുകളുള്ള സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം, സ്മാര്‍ട്ട് റൂം, സയന്‍സ് ലാബ്, ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവയും, എഡ്യൂസാററ് കാണാനുള്ള സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര്‍ ആയി ജി. ജോണ്‍സനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ആയി സി. എസ്സ്. ജോസ് ഇന്നസെന്റും പ്രവര്‍ത്തിക്കുന്നു.



ജി.ജോണ്‍സണ്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  1. സി.ജി. വിജയ ലക്ഷ്മി,
  2. വി. ഭാസ്കരന്‍,
  3. ബി. രത്നാകരന്‍,
  4. വി. ലത
  5. ഡി. അനിത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.01278" lon="76.632278" zoom="16" width="350" height="350" selector="no" controls="none"> 9.012883, 76.631521 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.