കള്ളിമുള്ളുകൾക്കിടയിലും പച്ചവിരിപ്പിനുമിടയിലും നീണ്ടതണ്ടുകൾക്കുമുകളിലായി വിരിഞ്ഞുനിൽക്കുന്ന സ്നേഹപുഷ്പം പ്രകാശത്തിലേക്ക് മുഖംതിരിച്ച് ഇരുളിനോട് വിട പറഞ്ഞ് നിൽക്കും ഇത് കണ്ണീർ പുഷ്പം ആഘോഷവേളയിൽ നിറം പകർത്തും ഇതൊരു സ്നേഹകണ്ണീർ പുഷ്പം ചന്ദ്രന്റെ കിരണങ്ങൾ ഭൂമിയിൽ അലിയുമ്പോൾ വിട പറയാനൊരുങ്ങുന്ന സ്നേഹപുഷ്പം പ്രണയത്തിൽ നിറമേകി പ്രകാശം പരത്തുന്ന ധീരപുഷ്പം വേദനകൾ കടിച്ചമർത്തി പുഞ്ചിരിക്കുന്നവൾ ഇവളാണ് വിജയി ഇവളാണ് സൗഭാഗ്യവതി പ്രകാശത്തിൻ പടിചവിട്ടുന്ന സ്നേഹത്തിൻ മുത്തുമണി
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത
അകന്നിരിക്കാം നമുക്കിക്കാലമത്രയും വൈകാതടുത്തിരിക്കാമെന്ന മോഹവുമായ് അകന്നിരുന്നാലും നാം അകലെയാണെങ്കിലും ഹൃദയങ്ങൾതമ്മിലടുത്തിരിക്കാം നമ്മൾതൻ ഹൃദയങ്ങളകലാതെ കാവൽ നിൽക്കാം. ഈ മഹാമാരിയെ നമ്മൾ തുരത്തീടും അതിനായ് നമുക്കിന്ന കന്നിരിക്കാം. സാമൂഹ്യമായിട്ടകന്നിരിക്കുമ്പോഴും സഹോദര്യത്തിലലിഞ്ഞുചേരാം. അതിജീവനത്തിന്റെ പാതകൾതാണ്ടുവാൻ ഒരുമിച്ചു നമ്മൾക്കണിചേർന്നിടാം. നീയും ഞാനും തനിച്ചല്ലതോർക്കുക നമ്മളിന്നൊന്നാണെന്നറിഞ്ഞീടുക. ഇല്ലായ്മതന്നിലും വല്ലായ്മയില്ലാതെ ഉള്ളതു പങ്കിട്ടു കഴിക്കാം നമുക്കിന്നു ഉള്ളുനിറഞ്ഞുള്ള സ്നേഹമോടെ. നേരിൻ വഴികളിൽ ശബ്ദമായ്ത്തീരുവാൻ ഇരുളിൻ വഴികളിൽ ദീപമാകാൻ പൊരുതുന്ന കൈകളിൽ ഊർജ്ജമായ്ത്തീർന്നിടാം. ആതുരസേവസയിൽ ആശ്വാസമേകിടാം. കാവലായ്നിൽക്കുന്ന കർമ്മയോദ്ധാക്കൾക്കു കരുതലേകീടുവാൻ പ്രാർത്ഥനയായ് തീർന്നിടാം. കരുതലേകീടുവാൻ പ്രാർത്ഥനയായ് തീർന്നിടാം.