മനുഷ്യനെ ദുരിതത്തിലാഴ്ത്തുവാനായ് പെയ്തു മഹാമാരി പാരിൽ പ്രതിരോധത്തിൻ കൈകളാൽ പാരിനെ വീണ്ടെടുകും മനുഷ്യർ ഞങ്ങൾ ഈ പ്രതിരോധത്തിൻ കൂട്ടായി മാറാൻ ശുചിത്വ നിർദേശങ്ങൾ കേട്ടിടേണം വൃത്തിയായ് കൈകൾ കഴുകിടേണം മുഖം തൂവാലയാൽ നന്നായി മറച്ചിടേണം പരസ്പരം അകലങ്ങൾ പാലിക്കണം ഹസ്തദാനം ഒഴിവാക്കിടേണം ഇപ്രകാരം ശുചിത്വപാലനം വഴി കരുതലായ് പോരാടും മർത്യർ ഞങ്ങൾ ഈ പ്രതിരോധത്തിൽ ഒന്നായി പോരാടീടും ഞങ്ങൾ സർക്കാരിനൊപ്പം ആരോഗ്യ പ്രവർത്തകരോടൊത്തു നിന്ന് മാതൃകയായിടും മലയാളനാടിത് ജാഗ്രതയും കരുതലും കൈവിടാതെ കാക്കുന്ന നാടിത് മലയാള നാട് നല്ലൊരു നാളെയ്ക്കായ് പോരാടിടും മാതൃകയായിടും മലയാള നാട്
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത