ആരോ വരുന്നു
മലകൾതാണ്ടി
കാട്ടരുവികൾതാണ്ടി
കാടും തോടുംപുഴയും
കടിച്ചു കീറി ആരോവരുന്നു
സൂര്യൻ പോലും
ഓടി ഒളിക്കുന്നു...
വയലും തോടും കാടും
ഇനി രക്തസാക്ഷികൾ!
ആരിലൂടെയവർക്കിനി പുനർജനി....?
അടഞ്ഞു പോയ
യുഗവാതിലുകൾ
ഇനി തുറക്കുകില്ല
വേണ്ട....
ആയുന്ന മഴുവെല്ലാം
തിരിഞ്ഞു കൊത്താം
ഉയരുന്നതെല്ലാം
മണ്ണാകാം.....
ആരും കേൾക്കാൻ...?
ആരോടു പറയാൻ....?