കൊറോണ നാട് വാണിടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
കാറില്ല ബസ്സില്ല ഒന്നുമില്ല
റോഡിലെല്ലാം ആളുമില്ല
തിക്കിതിരക്കില്ല ട്രാഫിക്കുമില്ല
സമയത്തിന് മാത്രം മാറ്റമില്ല
പച്ചനിറമുള്ള മാസ്ക് വെച്ച്
കണ്ടാലിന്ന് എല്ലാം ഒന്നു പോലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ് തുറക്കാൻ ആർക്കും പറ്റും
വട്ടത്തിൽ വീട്ടിൽ ഇരുത്തി നമ്മെ
വട്ടം കറപ്പിച്ച് ലോകരേയും .......