18:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരിക്കുന്ന വൈറസ്
ചൈനയിൽ നിന്നും വീശിയ കാറ്റ്
കൊറോണയെന്നു പേര്
പിന്നെ ആ കാറ്റ് വൈറസായി മാറി
അതു ലോകത്തിൽ ഭീഷണിയായി
തീ പോലെ പെട്ടെന്ന് പടർന്നു
അത് ലോകത്തിൽ നാശമായി മാറി
ഒരാളിൽ പടർന്നു, രണ്ടാളിൽ പടർന്നു
അങ്ങനെ എണ്ണങ്ങൾ പോയിമറഞ്ഞു
അതു തടയാനായി മാസ്കുകൾ വേണ്ടി വന്നു
എന്നിട്ടും വൈറസ് ലക്ഷങ്ങളായി
പിന്നെ മനുഷ്യൻ വീട്ടിലിരുപ്പായി
അത് മനുഷ്യർക്കു ദുഃഖമായി മാറി
വീട്ടിലിരുന്നു മനുഷ്യൻ അതിനെ തടയാനായി ശ്രമിച്ചു
പാത്രമടിച്ചും ദീപം തെളിയിച്ചും
ഒറ്റക്കെട്ടായിനിന്നു പോരാടി
അങ്ങനെ ഒന്നായി മാറി ഒരുമിച്ചു നിന്നു
ഒരുമ്മയായി ഒന്നിച്ചു മുന്നോട്ടു നീങ്ങി
ഒരുമയുള്ള ലോകമേ കാത്തിരുന്നു പോരാടി
ജയിച്ചു നമ്മൾ തിരികേവരും
ഇത് നന്മയാകുന്ന ലോകത്തിനായി
ജയിച്ചു നമ്മൾ തിരികെ വരും