(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്കുന്നു ഞാനാക്കൊച്ചരുവിയിൽ
നീന്തിതുടിക്കുന്ന കാലം
കൂട്ടുകാരൊത്താ ഓളങ്ങളിൽ
മുങ്ങി തുടിക്കുന്ന കാലം.
എന്നാൽ ഇന്നു ഞാൻ
ചില്ലുപാത്രത്തിലൊരു കൊച്ചു ജീവനായ്
നീന്തിത്തുടിക്കാൻ കഴിയാതെ
കൂട്ടുകാരൊത്തൊന്നു കളിക്കാതെ
ബന്ധനയായ് ഇരിക്കുന്നു.
ജീവനുവേണ്ടി തുടിക്കുന്ന
എൻ ഹൃദയം ഈ
ചില്ലുപാത്രത്തിലവസാനിക്കുമോ...?
ഓളങ്ങളിൽ നീന്തുന്ന എൻ സ്വപ്നം
ഈ ചില്ലുപാത്രം തകർക്കുമോ...?