സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/പറന്ന്... പറന്ന്... പറന്ന്...
പറന്ന് പറന്ന് പറന്ന്….
ഒരു ദിവസം കളിക്കുന്നതിനിടയിലാണ് ഞാൻ ആ അത്ഭുതകാഴ്ച കണ്ടത്. രണ്ടുപട്ടങ്ങൾ എന്റെ വീടിനു മുകളിലായി ആകാശ ത്തിലൂടെ പാറിപറക്കുന്നു. പിന്നീടുള്ള എല്ലാ ദിവസവും ഞാനത് ശ്രദ്ധിച്ചു. വൈകുന്നരം നാലുമണി, അഞ്ചുമണി സമയം ആകുമ്പോഴാണ് പട്ടങ്ങൾ വീടിനുമുകളിലായി പറന്നെത്തുന്നത്. പത്രകടലാസു കൊണ്ടാണ് ഇവയിൽ പലതും ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇടയ്ക്ക് ചുവന്ന വർണ്ണകടലാസിൽ തീർത്ത പട്ടവും പ്രത്യക്ഷപ്പെട്ടു. നല്ല നീളൻ വാലുകളാണ് ഇവയ്ക്കെല്ലാം. ആ വാലുകൾ കാറ്റിന്റെ താളത്തിൽ ആടികളിക്കുന്നത് കാണാൻ എന്തു രസമാണെന്നോ. ഈ പട്ടങ്ങൾ ആരാണ് പറത്തുന്നതെന്നോ, എവിടെനിന്നാണ് പറത്തുന്നതെന്നോ ഞങ്ങൾക്കറിയില്ല. ചില പട്ടങ്ങൾ നൂലുപൊട്ടി പറക്കുന്ന കാഴ്ചയും കാണാൻ സാധിച്ചു. നിയന്ത്രണം നഷടപ്പെട്ട അത്തരം മനോഹര പട്ടങ്ങൾ കാറ്റിൽ ആടി ഉലഞ്ഞ് മരങ്ങളിൽ വന്നു വീഴും. പിന്നെ അവയ്ക്ക് പറക്കാൻ പറ്റില്ല. മഴയിൽ നനഞ്ഞും മരക്കമ്പുകളിൽ തട്ടികീറിയും അവ നശിച്ചു പോകും. നൂലു പൊട്ടി നിലം പതിച്ച രണ്ടുപട്ടം ഞങ്ങൾക്കു കിട്ടി. ചെറിയ കേടുപാടുകളെ അവയ്ക്കുണ്ടായിരുന്നുള്ളു. അവയെ നന്നാക്കി എടുത്ത് ഞങ്ങൾ ദിവസവും പറത്തി കളിക്കാറുണ്ട്. ഈ പട്ടങ്ങളെപോലെയാണ് നമ്മുടെ ജീവിതവും. മാതാപിതാക്കളും ഗുരുക്കന്മാരും മേലധികാരികളും പറയുന്നതനുസരിച്ചു അനുസരണയോടെ വളർന്നാൽ നമ്മൾ ഉയരങ്ങളിലെത്തും. ഇടയ്ക്ക് അനുസരണക്കേടുകാട്ടി തന്നിഷ്ടത്തോടെ നടന്നാൽ നമ്മളും ചരടുപൊട്ടിയ പട്ടംപോലെ താഴേയ്ക്കു കൂപ്പുകുത്തും,മരച്ചില്ലകളിൽ കുടുങ്ങും,മഴയിൽ നശിച്ചുപോകും. അപ്പോൾ പട്ടത്തിന്റെദത്യം തന്നെ ഇല്ലാതാകും. അതിനാൽ ഉയരങ്ങളിൽ പറക്കുന്ന പട്ടമാകാൻ നമുക്ക് പരിശ്രമിക്കാം കൂട്ടരേ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ