Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
വീടിന്റെ അരികെയുള്ള ഒരു മാവിൻ ചുവട്ടിൽ വാവകുട്ടൻ അച്ഛനെ കാത്തുനിന്നു. അവനു വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് കടന്നുപോകുന്നത്. പിറന്നാളിനു അച്ഛൻ തനിക്കു എന്തു സമ്മാനമാണ് തരിക എന്ന ഒറ്റ ചിന്തയുള്ളൂ അവന്. "ഓരോ പിറന്നാളിനും ഞാൻ ആഗ്രഹിക്കാത്ത സമ്മാനമാണ് അച്ഛൻ എനിക്ക് തരിക". നേരം ഏറെ കഴിഞ്ഞു അച്ഛൻ വന്നില്ല. അവൻ ഓടി അമ്മയുടെ അരികിൽ എത്തി. "അമ്മേ നേരം ഏറെ കഴിഞ്ഞു അച്ഛൻ എന്താ വരാത്തത്". അവൻ കരയാൻ തുടങ്ങി. അമ്മ അവനെ സമാധാനിപ്പിച്ചു. രാത്രി ഒൻപതു മണി കഴിഞ്ഞു അച്ഛൻ വന്നില്ല. അമ്മയ്ക്കും ഒരു സമാധാനമില്ല. പെട്ടന്ന് ഒരു ഫോൺകാൾ വന്നു. വാവകുട്ടന് സന്തോഷമായി. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു. അമ്മ വാവകുട്ടനെ വിളിച്ചു. "സമയം ഇത്രയായി മോനെ അമ്മ ഉറക്കട്ടെ ". അവൻ അതിനൊന്നും സമ്മതിച്ചില്ല. അവൻ കരയാൻ തുടങ്ങി. അച്ഛൻ എന്താ വാരത്തെ........ "ആരാ അമ്മേ വിളിച്ചത്". ആരോഗ്യവകുപ്പിൽ നിന്നാ മോനെ, നമ്മുടെ അച്ഛനെ അവർ നിരിക്ഷീണത്തിൽ ഇട്ടിരികുകയാണ്. അവൻ ഒന്നു ഞെട്ടി "അത് എന്തിനാ അമ്മേ ". അച്ഛൻ വരുന്ന വഴിക്ക് നഗരത്തിന്റെ അരികെ ഇരുന്നു ഛർദിച്ചു അവശനായ ഒരു അപ്പുപ്പനെ കണ്ടു. ആരും ഇല്ലാത്ത ഒരു പാവം. അച്ഛൻ അയ്യാളെ ഹോസ്പിറ്റലിൽ ആക്കി. അപ്പോഴാണ് ഡോക്ടർ പറയുന്നത് മടങ്ങി പോകാൻ കഴിയില്ല എന്ന്. ആ അപ്പുപ്പന്............ കൊവിഡ് 19എന്ന ഒരു തരം രോഗമാണ്. ഒരു വൈറസ് ആയതിനാൽ പകരാൻ സാധ്യതയുണ്ട്. അച്ഛൻ അതുകൊണ്ടു പതിനാലു ദിവസം ഹോസ്പറ്റലിൽ ആയിരിക്കും". അമ്മ അവനെ സമാധാനിപിച്ചു, "നീ വിഷമിക്കേണ്ട". "അമ്മേ അച്ഛനെ കെട്ടിപിടിക്കാതെ ഞാൻ ഇതു വരെ ഉറങ്ങിയിട്ടില്ല". മോനെ അച്ഛനിൽ നിന്നും ആർക്കും വൈറസ് പകരാൻ പാടില്ല. ഒരു പക്ഷെ ഈ രോഗം ഉണ്ട് എങ്കിൽ......... !എല്ലാം നല്ലതിനാണ്. അവൻ കുറച്ചു സന്തോഷവനായി. എകിലും നിറഞ്ഞ കണ്ണോടെ .......................
മിസ്സ് യൂ അച്ഛാ !
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ
|