നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ഇന്നലെ വന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നലെ വന്ന കൊറോണ

രാവിലത്തെ ചായകഴിഞ്ഞു
ടീവി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ
വിളിച്ചുണർത്തി ചൂട്
ചായ കൊടുക്കുമെന്നും
 ഉച്ചഭക്ഷണം കഴിഞ്ഞൊന്ന് മയങ്ങുമെന്നും
പറമ്പിൽ ചെമ്പരത്തിയും
 തൊട്ടാവാടി പൂക്കളും ഉണ്ടെന്നും
 മുറ്റത്തെ മരത്തണൽ
 ഉമ്മറത്തിണ്ണയിലെ കസേരയോട് കുശലം പറയുമെന്നും
 അഞ്ചുമണിയുടെ വെയിൽ
 ഭക്ഷണ മേശപ്പുറത്ത്
 വിരി ഇടും എന്നും
 കാട്ടിത്തന്നത് ഇന്നലെ വന്ന കൊറോണയാണ്.

റിഷാൻ
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത