ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 18 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Brennen (സംവാദം | സംഭാവനകൾ)
ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി ജില്ല
സ്ഥാപിതം01 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-02-2010Brennen




l

ചരിത്രം

തലശേശരിയുടേ ഹ്റൂദയഭാഗത്ത് സ്തിതിചെയ്യുന്ന 150 വര്ഷത്തിലധികം പഴക്കമുളള ഒരു ഗവ: വിദ്യലയമണ് ബ്രണ്ണന് ഹയര്സെക്കെന്റരി സ്ക്കൂള്. 1862ല് അണ് ഈ വിദ്യാലയം സ്താപിതമായതു.അഡ്ഡുവ്വേറ്ഡ് ബ്രെണ്ണെന്റെ സയ്യിപിന്റെ സംഭധ്യം ഉപയൊകിഛു കൊണ്ണ്

ഗവണ്‍മെന്‍റ് ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ യൂറോപ്യ ന്‍ അധിനിവേശത്തോടെ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട മഹാരദനായിരുന്നു ശ്രീ എഡ്വ വേഡ് ബ്രണ്ണന്‍ തലശ്ശേരി തുറമുഖത്തെ മാസ്റ്റര്‍ അറ്റന്‍റര്‍ ആയിരുന്നു എഡ്വേ ര്‍ഡ് ബ്രണ്ണന്‍. 1859 ഒക്ടോബര്‍ 2ന് മൂന്നുരുളുകളുള്ള വണ്ടിയില്‍ തലശ്ശേരി അങ്ങാടിയിലൂടെ സ‍ഞ്ചരിച്ച് സാധുക്കള്‍ക്ക് നാണയങ്ങള്‍ എറിഞ്ഞുകെടുത്ത എഡ്വേ ര്‍ഡ് ബ്രണ്ണന്‍ തന്‍റെ എഴുപത്തഞ്ചാംവയസ്സില്‍ ചരിത്രത്തിന്‍റെ ഭാഗമായി മാറി. അറബിക്കടലിന്‍റെ അലമാലകളില്‍ പൊട്ടിത്തകര്‍ന്ന കപ്പലില്‍ നിന്ന് തലശ്ശേരിയില്‍ എത്തി സാധുക്കള്‍ക്കും അവശര്‍ക്കും വേണ്ടി ജീവിതം നീക്കിവെച്ച സായ് വ് ആയിരുന്നു എഡ്വേ ര്‍ഡ് ബ്രണ്ണന്‍. ബ്രണ്ണന്‍റെ വില്‍പത്രം ചരിത്രത്തിന്‍റെ അസാധാരണകളിലൊന്നാണ്. എല്ലാ ജാതിയിലും മതത്തിലും പെട്ട കുട്ടികള്‍ക്ക് സൌജന്യ മായി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിന് സ്കൂള്‍ സ്ഥാപിക്കാന്‍ എണ്ണായിരത്തി അറുനൂറ് രൂപ തന്‍റെ വില്‍പത്രത്തില്‍ ബ്രണ്ണന്‍ പ്രത്യേ കം എഴുതിവെച്ചിരുന്നു. ബ്രണ്ണന്‍റ വില്‍പത്രത്തില്‍ വ്യവസ്ഥ പ്രകാരം 1862 ല്‍ മദിരാശി പൊതുവിദ്യാഭ്യാസവകുപ്പില്‍ കീഴില്‍ ബാസല്‍ ജര്‍മിഷന്‍റെ നേതൃതത്തില്‍ ബ്രണ്ണന്‍ സ്കൂളിന് തുടക്കമായി. 1868 ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.ബഹുജന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഗവണ്‍മെണ്ട് ഏറ്റടുത്ത സ്കൂള്‍ 1883 ല്‍ ജില്ലാ സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1884 ല്‍ തലശ്ശേരി നഗരസഭ സ്കൂള്‍ ഏറ്റെടുത്തു. 1890 ല്‍ ബ്രണണന്‍ സ്കൂള്‍ ഒരു കേളേജ് ആയി ഉയര്‍ത്തപ്പെട്ടു. ഫെലോ ഓഫ് ആര്‍ട്സ് കോഴ്സ് അനുവദിച്ചുകൊണ്ട് മദിരാശി സര്‍വകലാശാലയുടെ കീഴില്‍ സെക്കന്‍റര് ഗ്രേഡ് കോളേജ് ആയി. മംഗലാപുരത്തിനും കോഴിക്കോടിനും ഇടയില്‍ ആദ്യ ത്തെ കോളേജ് . 1949 ല്‍ ഹൈസ്കൂളിനെ കോളേജില്‍ നിന്നും വേര്‍പെടുത്തി ചിറക്കരയിലേക്ക് മാറ്റം ചെയ്യുന്നതിനിടയാക്കി.1958 ല്‍ കോളേജ് ധര്‍മടത്തേക്ക് മാറ്റിയതിനാല്‍ വീണ്ടും ഹൈസ്കൂള്‍ ചിറക്കരയില്‍ നിന്ന് തലശ്ശേരിയിലുള്ള ബ്രണ്ണന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ക്ലാസ്മുറികള്‍ ഒഴിവുള്ളതുകൊണ്ട് തലശ്ശേരി കടപ്പുറത്ത് പ്രവര്‍ത്തിരുന്ന ട്രെ യിനിംഗ് കോളേജ് തല്‍ക്കാലത്തേക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. 1999ല്‍ ആണ് ബ്രണ്ണന്‍ ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ററിയായി ഉയര്‍ത്തിയത്. ഈ വിദ്യാലയത്തിന്‍റെ 142 വര്‍ഷത്തെ ചരിത്രത്തില്‍ സുവര്‍ണണ ദശകങ്ങള്‍ക്കൊപ്പെം നിറം മങ്ങിയകാലങ്ങളും കടന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 1300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 2000 മുതല്‍ ബ്രണണന്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തില്‍ സംസ്ഥാനത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി ഉയരുകയുണ്ടായി. എസ്.എസ്.എല്‍. സി.ക്ക് 2000-01ല്‍ 100%വും, 2001-2002ല്‍ 98%വും 2002-03, 2003-04ലും 100%വും ആയിരുന്നു വിജയശതമാനം.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമം കൊണ്ടാണ് വിദ്യാഭ്യാസം ഗുണനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞത്. സ്കൂകൂളിെന്‍റ ഭൌതികസാഹചര്യം മെച്ചപ്പെടുത്തുവാന്‍ വേണ്ടി തലശ്ശേരി നഗരസഭ, തലശ്ശേരി എം.എല്‍ .എ ,എസ്.എസ്.എ എന്നീ സ്ഥാപനങ്ങളുടെയും വ്യ ക് തിയുടേയും പ്രോജക്ട് വളരെ അധികം സഹായിച്ചിരുന്നു.