കവിത ( പരിസ്ഥിതി ) -------------------- നാളേക്കായി കരുതാം ---------------------------- ഒരു തൈ നടുന്നു നാം നാളേക്കുവേണ്ടി ഇവിടെയീ മണ്ണിൽ ജീവിച്ചിടാൻ ( 2) വീണ്ടെടുത്തീടണം നമ്മളീ നാടിനെ മാലിന്യമുക്തമതാക്കിടുവാൻ ( 2) പൂർവികരോതിയ പാഠങ്ങളൊക്കെയും ജീവിതത്തിലേക്ക് നയിപ്പു നമ്മെ ... മർത്യന്നുമാത്രമായു - ള്ളതല്ലീ ഭൂമി എന്നുള്ള യാഥാർഥ്യം കേൾക്കുക നാം പുഴകളെ കേൾക്കുക മരങ്ങളെ ഓർക്കുക എല്ലാത്തിനെയും സ്നേഹിക്ക നമ്മൾ. മാലിന്യ മുക്തി നാം നേടുന്ന നാളേക്കായി കരുതലോടെങ്ങനെ കാത്തിരിക്കാം........ ----------------------
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത