ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം
നമ്മുടെ ശുചിത്വം
ഒരിടത്ത് ഒരമ്മയും മകനും താമസിച്ചിരുന്നു.മകൻ മഹാ വികൃതിയായിരുന്നു.അമ്മ പറയുന്നത് അവൻ അനുസരിക്കില്ല. അങ്ങനെ അവന് അഞ്ചു വയസ്സായപ്പോൾ തൊട്ടടുത്ത ഗവ: സ്കൂളിൽ ചേർത്തു.വികൃതിയായ അവൻ തൊട്ടടുത്തിരിക്കുന്ന കുട്ടികളെയും വികൃതി കാട്ടാൻ തുടങ്ങി.അമ്മ കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ച് വിട്ടാലും വഴിയിൽ കാണുന്ന ചെളിയിലും മണ്ണിലും കളിച്ച് ദേഹത്ത് ചെളി പറ്റിച്ച് ക്ളാസ്സിൽ വരും.ടീച്ചർ അവനെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യും.”മോനേ പൊടിയിലും ചെളിയിലും കളിക്കരുത്.ഇങ്ങനെയൊക്കെ ചെയ്താൽ മഹാരോഗങ്ങൾ പിടിപെടും.നിനക്ക് മാത്രമല്ല നിൻെറ കൂടെ കഴിയുന്നവർക്കും അത് പിടിപെടും.എലിപ്പനി,ഡങ്കിപ്പനി എന്നീ പകർച്ചവ്യാധികൾ പിടിപെട്ടാൽ അത് മരണത്തിലേക്ക് കൊണ്ടുപോകും.നിങ്ങൾ നല്ല കുട്ടികളായി വളരണം.അതു കണ്ട് മറ്റുളളവരും പഠിക്കണം.വളർന്നു വരുന്ന തലമുറയ്ക് നമ്മൾ വേണം മാതൃക കാണിക്കാൻ.”ദിവസങ്ങൾ കഴിഞ്ഞു.ആകുട്ടിക്ക് എലിപ്പനി പിടിപെട്ടു.ആശുപത്രിയിൽ അഡ്മിറ്റായി.അപ്പോഴാണ് മഹാമാരിയായ കൊറോണ നാട്ടിൽ പടർന്നുപിടിച്ചത്.ഈ രോഗങ്ങളെയെല്ലാം ചെറുക്കാൻ നമുക്ക് ആദ്യം വേണ്ടത് വ്യക്തിശുചിത്വമാണെന്ന് അവന് അപ്പോഴാണ് മനസ്സിലായത്.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |