സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/അമ്മയാകുന്ന പ്രകൃതി

അമ്മയാകുന്ന പ്രകൃതി


പ്രകൃതിയാക്കുന്ന അമ്മയെ മാറോടു ചേർത്ത്
നിൻ സ്നേഹമാം ലാളനയേറ്റു ഞാൻ.

കൊഞ്ചുന്ന ചിരിയോടെ എൻ
പുഞ്ചിരി തുമഞ്ഞായി പൊഴിഞ്ഞു.

ആ മൃദുസ്നേഹമെനിൽ നറുനിലാവായ് പൊഴിഞ്ഞു.
 
താളത്തിൽ എൻ ഹൃദയം തുടിച്ചു
'അമ്മേ എന്ന് എന്റെ ചുണ്ട് വിറച്ചു.

തരളമാം സ്നേഹത്തിൻ മൃദു
സാന്ത്വനമായി മാറി നിൻ ചെറുവിരലുകൾ.

ചുംബിച്ചു ചുംബിച്ചു നിൻ കവിൾ തുടുത്തു
അമ്മതൻ സ്നേഹം ഞാൻ അനുഭവിച്ചു...