(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശിക്ഷ
ഈശ്വരൻ തന്നുടെ
സൃഷ്ടിയിൽ ശ്രേഷ്ടനാം
മർത്യർ തൻ ചെയ്തിയാൽ
പ്രകൃതി തൻ തുലനാവസ്ഥ
തകിടം മറിയുമ്പോൾ
അതി വൃഷ്ടിയായി പ്രളയമായി
സുനാമിയായി ഭൂകമ്പമായി
പാരിതിൽ പലവിധ
പ്രകൃതി ക്ഷോഭങ്ങളായി
ഭൂമീദേവത സംഹാരരുദ്രയായി
പിന്നെയും പോരാതെ പലതരം വൈറസും
നിപ്പ,കൊറോണ ഇനിയെത്ര പേരുകൾ
കേൾക്കാനിരിക്കുന്നു.
പാരിതിൽ മാനുഷർ വാണൊരു വീഥികൾ
വിജനമായി തീരുന്നു
മനുഷ്യ കുലത്തെ തൻ തുടച്ചു നീക്കാനായി
ഭൂമി തൻ ക്രോധാഗ്നി ആളിപ്പടരുന്നു
ഇനിയും പഠിക്കാത്ത മാനുഷാ നീയിനി
കർമങ്ങൾ തന്നുടെ
ശിക്ഷയേറ്റുവാങ്ങീടുക.