ലോകമാകെ വിഴുങ്ങും ഭൂതം, ലോക്ഡൗൺ വന്നത് ഇവൻമൂലം. ജാഗ്രതയൊന്ന് ഇല്ലായെങ്കിൽ, രാജ്യമാകെ പടരും ഭൂതം. കൈയ്യും മുഖവും കഴുകീലെങ്കിൽ, ദേഹം മുഴുവൻ പടരും ഭൂതം. മാസ്ക്കൊന്ന് ധരിച്ചീലെങ്കിൽ, അതിവേഗത്തിൽ വ്യാപിച്ചീടും . മുൻകരുതലുകളെടുത്തില്ലെങ്കിൽ, ലോകമെന്നൊന്നില്ലാതാകും. എൻ പേർ ചോല്ലൂ കൂട്ടുകാരേ? ഞാനാണല്ലോ കോവിഡ് - 19! വ്യക്തിശുചിത്വം പാലിച്ചീടൂ.... വീട്ടിലിരിക്കൂ സുരക്ഷിതരാകൂ .....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത