പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/വായു മലിനീകരണം
വായു മലിനീകരണം
അന്തരീക്ഷത്തിൽ പുകപടലങ്ങളും മറ്റു വിഷവാതകങ്ങളും ചേർന്ന മലിനീകരണത്തെയാണ് വായു മലിനീകരണം എന്ന് പറയുന്നത്. മനുഷ്യന്റെ പ്രവൃത്തികളാണ് ഇൗ മലിനീകരണത്തിന് കാരണം. പല പല രീതിയിൽ നമ്മുടെ വായുവിനെ നാം മലിനീകരിക്കുന്നു. വാഹന ങ്ങളിൽനിന്നുള്ള പുക നമ്മുടെ അന്തരീക്ഷം മലിനപൂരിതമാക്കുന്നു.അതുപോലെ തന്നെ ഫാക്ടറികളിൽ നിന്നുള്ള പുകയും. നാം ഒന്നോർക്കുക.ഈ വായു തന്നെയാണ് നാം ശ്വസിക്കുന്നതും. മാരകമായ പല അസുഖങ്ങൾക്കും ഈ വാതകങ്ങൾ കാരണമാകുന്നു. ഏറ്റവും മാരകമായ ക്യാൻസർ എന്ന രോഗം ജനിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷ വാതകത്തിലൂടെ ആണ്. പ്ളാസ്റ്റിക് എന്ന മാലിന്യം നമ്മുടെ ജീവിത രീതിയെ തന്നെ മാറ്റിമറച്ചു കൊണ്ടിരി ക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ വലിച്ചെറിയുന്നതോടെ നമ്മുടെ മണ്ണും മലിനമാകുന്നു. ചില മാലിന്യങ്ങൾ കത്തിക്കുന്നത് പല രോഗങ്ങൾക്കും വഴിയൊരുക്കുന്നു.മാത്രമല്ല, പ്രകൃതിയിലെ ചില ജീവജാലങ്ങളെ നശിപ്പിക്കാനുള്ള കഴിവ് അവയ്ക്ക് ഉണ്ട്. ഒരു തെറ്റും ചെയ്യാത്ത അവർ ഇതിനു ഇരയാകുന്നു. ചില ആഘോഷവേളകളിൽ നമ്മുടെ സന്തോഷത്തിനായി നാം പടക്കങ്ങൾ പൊട്ടി ക്കുന്നു. അതിൽനിന്ന് ഉണ്ടാകുന്ന വാതകം മനുഷ്യശരീരത്തിന് ഹാനീകരമാണ്.എന്നാൽ അത് ആരും ഓർക്കുന്നില്ല. നമുക്ക് ജീവിക്കാനായി പ്രകൃതി തരുന്ന വായുവിനെ നാമായിട്ട് നശിപ്പിക്കണോ? എന്ന് ചിന്തിച്ചു നോക്കൂ.മാരകമായ രോഗങ്ങളിൽ നിന്നും മുക്തി നേടൂ. -
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |