(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി കവിത
മാറ്റുക നമ്മുടെ ശീലങ്ങളെ
മാറ്റുക ജീവിത ശൈലികളെ
മാറ്റുക ജീവിത രീതികളെ
മാറ്റുക ജീവിത ബോധത്തെ
മാലിന്യങ്ങൾ നാടെമ്പാടും
ചിതറി ചീഞ്ഞു കിടക്കുന്നു
മാറാവ്യാധികൾ വ്യാപകമായി
പെരുകി പെരുകി പടരുന്നു
മാറ്റങ്ങൾക്കൊരു നാന്ദി കുറിയ്ക്കാൻ
ഇനിയും വൈകിപ്പോയെന്നാൽ
മനുഷ്യരാശിക്കിനിയൊരു തലമുറ
കോലം കെട്ടൊരു ജന്മങ്ങൾ
ഭാസുരമായൊരു ഭാവിയ്ക്കായ്
ഒരു പുതു രീതി ചമയ്ക്കേണം
വിഷമയമായൊരാ ഹാരങ്ങൾ
വേണ്ടെന്നോ തണമിനിയെന്നും
ജീവിതമെന്നത് രോഗം പേറി
നരകക്കുഴിയിൽ തീർക്കരുതേ
ആസ്വദിച്ചു വളരുക വേണം
തണൽമരമായിത്തീരേണം