ആരോഗ്യം നമ്മുടെ സമ്പത്ത്
അതിനാൽ പ്രധാനം ശുചിത്വമാണല്ലോ
രണ്ടുനേരം കുളിക്കേണം
പല്ലുകൾ നന്നായി തേയ്‌ക്കേണം
നഖങ്ങൾ മുറിക്കേണം
വൃത്തിയായി നടക്കേണം
ഭക്ഷണത്തിന് മുമ്പും പിമ്പും കൈയ്യും വായും കഴുകേണം
രോഗാണുക്കൾ പിടിച്ചെന്നാൽ രോഗം നമ്മെ പിടികൂടും
രോഗം നമ്മെ പിടിച്ചെന്നാൽ ആരോഗ്യം ക്ഷയിച്ചിടും.