സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/മരപ്പട്ടിയും ചാമ്പമരവും
മരപ്പട്ടിയും ചാമ്പമരവും
ഒരു അപ്പൂപ്പനും അമ്മൂമ്മയും സുഖമായി ജീവിക്കുകയായിരുന്നു. അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. "എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു കാണുവാൻ. നമുക്ക് ഇതാർക്കും കൊടുക്കേണ്ട. അടുത്ത വീടുകളിലെ കുട്ടികൾ വരുമ്പോൾ നമുക്കവരെ ഓടിക്കാം. "ഇതുകേട്ട് അപ്പൂപ്പൻ പറഞ്ഞു. "ശരിയാ , ഇതാർക്കും കൊടുക്കേണ്ട. നമുക്കും കഴിക്കേണ്ട. എന്നും കണ്ടു കൊണ്ടിരിക്കാ൦."അപ്പൂപ്പനും അമ്മൂമ്മയും ചാമ്പയ്ക്ക് കാവലിരുന്നു.അവർ ചാമ്പങ്ങ പറിക്കാൻ വന്ന കുട്ടികളെയെല്ലാം ഓടിച്ചു. അവർ പഴുത്തു ചുവന്ന ചാമ്പങ്ങ സന്തോഷത്തോടെ കണ്ടു കൊണ്ടിരുന്നു.അങ്ങനെയിരിക്കെ അവരുടെ ചാമ്പങ്ങ രാത്രിയിൽ ആരോ പറിക്കുന്നുണ്ടെന്ന് അവർക്കു മനസിലായി. അവർ ആളെ കണ്ടുപിടിക്കാൻ തീരുമാനിച്ചു. അത് ഒരു മരപ്പട്ടിയാണെന്ന് അവർക്ക് മനസിലായി.
|