മരങ്ങൾ നട്ടും ചെടി വളർത്തിയും
പ്രകൃതി മാതാവിനെ സ്നേഹിക്കാം
അങ്ങനെ നാം ചെയ്ത ദ്രോഹങ്ങൾ-
ക്കൊരു പരിഹാരമായിത് മാറിടട്ടെ
ഉണർത്താം നമ്മുടെ സർഗവാസനകൾ
ഉറപ്പിക്കാം നമ്മുടെ ആത്മബന്ധങ്ങൾ
കൈവെടിയാം നമ്മുടെ ദുശ്ശീലങ്ങളെ
കൈവരിക്കാം നമുക്ക് നന്മതൻ ശീലങ്ങൾ
ഭയമല്ലിപ്പോൾ വേണ്ടത്
ജാഗ്രതയാണെന്നറിയേണം
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്
കൊറോണതൻ കണ്ണി മുറിച്ചീടാം.
നമ്മുടെ ക്ഷേമത്തിനായി പൊരുതുന്നൊരു
ആരോഗ്യ പ്രവർത്തകരെ ആദരിച്ചീടണം
ദൈവത്തിൻ മാലാഖമാരാമവരെ
ആദരിക്കേണം എക്കാലവും
പുതിയ പുതിയ അനുഭവങ്ങൾ,തിരിച്ചറിവുകൾ
പുതിയ പുതിയ പരീക്ഷണങ്ങൾ-
ഒരുനാൾപിറക്കും കൊറോണ വാക്സിൻ
പ്രതീക്ഷയോടെ കാത്തിരിക്കാം
കൊറോണഭീതി തെല്ലുമില്ലാത്തൊരു പുത്തൻ പുലരിക്കായി...
പ്രതീക്ഷയോടെ കാത്തിരിക്കാം ....