എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വലിയ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
വലിയ സ്നേഹം

ഓണത്തിന് പുത്തനുടുപ്പ് വേണമെന്ന് വാശി പിടിക്കുന്ന മോൾക്ക് എന്തു പറ്റി ? അമ്മ ചിന്തിച്ചു.ഇന്ന് ഡ്രസ്സ് എടുക്കാൻ പോകാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണ്. പക്ഷേ മോൾ പുതിയ ഉടുപ്പൊന്നും വേണ്ട എന്ന് പറയുന്നു."മോളേ ,മോൾക്ക് പുതിയ ഉടുപ്പ് വാങ്ങിക്കേണ്ടേ?" അമ്മ വീണ്ടും ചോദിച്ചു.വേണ്ട അമ്മേ - ആതിര പറഞ്ഞു.അതെന്താ മോൾക്ക് വേണ്ടാത്തത്?എനിക്ക് പുതിയ ഉടുപ്പ് വേണ്ട, പകരം കുറച്ച് പൈസ തന്നാൽ മതി - ആതിര പറഞ്ഞു.എന്തിനാ മോൾക്ക് പൈസ ? അമ്മ ചോദിച്ചു.എന്റെ ക്ലാസ്സിലെ ജിജിയുടെ വീട് മഴയത്ത് തകർന്ന് വീണു.അവളുടെ പുസ്തകങ്ങളും ഉടുപ്പുകളും എല്ലാം നഷ്ടപ്പെട്ടു. അവൾക്ക് ഓണസമ്മാനമായി കുറച്ച് പുസ്തകങ്ങളും ഉടുപ്പും കൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. അമ്മ എനിക്ക് പൈസ തരില്ലേ ?കൊച്ചു മനസ്സിലെ ആ വലിയ സ്നേഹം കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

അഭിരാമി ആർ എസ്
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ