(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടിപ്പിക്കുന്ന കൊറോണ
കൊറോണയെ തുരത്താം
ലോകമെങ്ങും മഹാമാരിയായ്
പടരുന്ന മാരകമാം കൊറോണ
മാനുഷർ ഓരോന്നായി
ചത്തൊടുങ്ങി വൈറസിനാൽ
ടിവി തുറന്നാൽ കാണുന്നതത്രയും
ലോകമെങ്ങുമുള്ള മരണവർത്തകൾ മാത്രം
ആരവങ്ങളില്ല ആഘോഷങ്ങളില്ല
എങ്ങും വിജനമാം റോഡുകൾ മാത്രം
സാമൂഹിക അകലം പാലിക്കു മാനുഷരെ
കൈകൾ കഴുകു എപ്പോഴും
വീടും പരിസരവും വൃത്തിയാക്കിടു
വീട്ടിൽ തന്നെ ഇരിക്കൂ എപ്പോഴും
നമ്മളൊന്നായ് നിന്നെന്നാൽ
തുരത്താം മാരകമാം ഈ കൊറോണയെ
നമ്മളൊന്നായ് നിന്നെന്നാൽ
പടുത്തുയർത്താം പുതിയൊരു ലോകത്തെ