ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മനുഷ്യരും പക്ഷികളും ഉൾപ്പെടുന്ന ജീവികളിൽ രോഗം പരത്തുന്ന ഒരു കൂട്ടം വൈറസ് ആണ് കൊറോണ. സാധാരണ ജലദോഷം മുതൽ SARS, MERS, കോവിഡ് 19 എന്നിവ വരെ ജീവികളിൽ ഉണ്ടാക്കാൻ ഇവയ്ക്ക് സാധിക്കുന്നു. ഇവ ഒരു കുടുംബത്തിൽ പെട്ടതാണ്. ജലദോഷവും ന്യൂമോണിയായും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്ക തകരാർ എന്നിവ ഉണ്ടാകും. മരണവും സംഭവിക്കും. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയത് ഇവയിൽ നിന്നും അല്പം വ്യത്യസ്ത ജനിതക ഘടന ഉള്ള പുതിയ തരം കൊറോണ വൈറസ് ആണ് സാധാരണ പോലെ പതിയെ ശ്വാസകോശ നാളിയിൽ പ്രവേശിച്ചു മൂക്കിൽ ഒലിപ്പ്, ചുമ, തൊണ്ട വേദന പനി തുടങ്ങിയവ ആണ് ലക്ഷണങ്ങൾ. പ്രായമായ ആൾക്കാർ, ചെറിയ കുട്ടികൾ ഇവരിൽ വൈറസ് പിടി മുറുക്കാൻ തുടങ്ങും ചുമയ്ക്കു മ്പോഴും തുമ്മുമ്പോഴും രോഗികളുടെ ഉള്ളിൽ നിന്നും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങൾ മറ്റുള്ളവരുടെ ഉള്ളിലേക്ക് പോകാതിരിക്കാൻ ഒരു പരിധി വരെ മാസ്ക് ധരിക്കണം. കോവിഡ് 19 വൈറസ് ബാധിച്ച മിക്ക ആളുകൾക്കും മിതമായ അസുഖം അനുഭവപ്പെടുന്നു. പ്രത്യേക ചികിത്സ ആവശ്യമില്ലാതെ സുഖം പ്രാപിക്കുകയും ചെയ്യുന്നു. കോവിഡ് 19 രോഗത്തിന് ഇത് വരെ പ്രതിരോധ വാക്സിൻ ഒന്നും കണ്ടു പിടിച്ചിട്ടില്ല. അതിനാൽ വരാതെ പ്രതിരോധിക്കാൻ സാധിക്കും. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ഇങ്ങനെ നമുക്ക് കോവിഡ് 19 വരാതെ സൂക്ഷിക്കാം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൌത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൌത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ