(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുചേരൂ മനുഷ്യരേ....
ഇന്നു നാം നേരിടുന്ന ഈ മഹാമാരിയെ
ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
തൻ മനസ്സിനെ ശക്തിപ്പെടുത്തി
മുന്നിലേക്ക് നയിക്കൂ ഈ ജീവിതയാത്ര
തളരാതെ ഒത്തുചേർന്ന് പൊരുതൂ മനുഷ്യരെ...
നമുക്ക് മനസ്സിൻ ശക്തികൊണ്ട്
ഈ രോഗത്തെ മറി കടക്കാം...
മനസ്സിനെ ശുദ്ധീകരിച്ചാൽ മാത്രമേ
നമുക്കീ മഹാവ്യാധിയെ തുരത്താനാകൂ.
നമുക്ക് ഒത്തുചേർന്ന് പൊരുതി ഈ ലോകത്തെ
കൊറോണയിൽ നിന്ന് വീണ്ടെടുക്കാം.
വരൂ ലോകത്തിന്റെ സമൃദ്ധിയെ
ആരോഗ്യത്തെ വീണ്ടെടുക്കാം.
ഒത്തുചേരൂ മനുഷ്യരെ ഈ ലോകത്തെ രക്ഷിക്കൂ
ഒരു മഹാമാരിക്കും തകർക്കാനാവാതെ
ഒത്തുചേരൂ മനുഷ്യരേ...