അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ഭൂമിക്കൊരു കൈത്താങ്ങ്

00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ഭൂമിക്കൊരു കൈത്താങ്ങ്" സം‌രക്ഷിച്ചിരിക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിക്കൊരു കൈത്താങ്ങ്

ഇന്ന് നാം ലോകത്ത് നേരിട്ട് കൊണ്ടിരിക്കുന്ന വിപത്താണ് പരിസ്ഥിതി പ്രശ്നം. എല്ലാവർഷവും ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം നാം ആചരിക്കുന്നത്. ഇന്ന് മനുഷ്യൻ പ്രകൃതിയെ അത്രമാത്രം ചൂഷണം ചെയ്യുന്നു അതിന്റെ ഭവിഷത്തുകൾ ആണ് ലോകത്തെ മനുഷ്യൻ ഇന്ന്നേരിട്ടുകൊണ്ടിരിക്കുന്നത്.

അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺഡൈഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുന്നു. തന്മൂലം ആഗോളതാപനം ഉണ്ടാകുകയും അന്തരീക്ഷം മലിനമാക്കുകയും ചെയ്യുന്നു. ഇതേ ഒഴിവാക്കുന്നതിനു വേണ്ടി നാം പ്രകൃതിക്ക് ചെയ്യേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. വൃക്ഷത്തൈകൾ വച്ച് പിടിപ്പിക്കുകയും മരങ്ങൾ വെട്ടി മുറികാത്തിരിക്കുകയുംചെയ്താൽമണ്ണൊലിപ്പ് തടയുകയും കാടുകൾ സംരക്ഷിക്കുകയും ചെയ്യാൻ കഴിയും. നദികളെ മലിനമാകാതിരിക്കാൻ നദികളെ സംരക്ഷിക്കുകയും ചെയ്യുക അതുവഴി ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കാൻ നമുക്ക് കഴിയണം. ഇതുവഴി പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിച്ചു നിർത്താൻ നമുക്ക് കഴിയണം എന്ന് പ്രതിജ്ഞയെടുക്കണം.

രാകേന്ദു രാജേഷ്
8 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്.കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം