15:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവൾ
അവൾ ലോകം കീഴടക്കുവാൻ
മനുഷ്യരാശിയെ തുടച്ചുനീക്കാൻ
ശാപഭൂമിയിൽ നിന്നുയിർകൊണ്ടവൾ
ഉച്ചനീചത്വങ്ങൾ നോക്കാതെ
ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ
എല്ലാവരെയും ഒരുപോലെ കാണുന്നവൾ
പുറത്തിറങ്ങി നടക്കുന്ന
തലതിരിഞ്ഞ സന്തതികളെയും
അവൾ വല വീശി കൊല്ലും
അത് നിശ്ചയം