പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ,
കൊറോണ എന്നല്ലോയിതിന്റെ നാമം.
ആശങ്ക വേണ്ട, ജാഗ്രതയാകാം.
മാസ്‌കു ധരിച്ചു പുറത്തിറങ്ങീടാം.
കൈകൾ കഴുകി വെടിപ്പാക്കീടാം.
സാമൂഹിക അകലം പാലിച്ചീടാം.
ഈ മഹാമാരിയെ ചെറുക്കാനായ്
അടച്ചിരിയ്ക്കാം വീടുകളിൽ .
ഇത് പ്രകൃതി തൻ പരീക്ഷണമല്ലോ,
ഈ ലോകത്തിനായ് പ്രാർത്ഥിച്ചീടാം .
നമ്മുടെ കർമ്മത്തിൻഫലമായി,
സർവംസഹയാം ഭൂമീദേവി
പ്രകൃതിയുമിന്നോ കോപാകുലയായ്
സ്നേഹിച്ചീടാം കരുതലോടമ്മയെ
ഒരുമിച്ചൊന്നായ് കൈകോർത്തിടാം
ഈ മഹാമാരിയെ ചെറുത്തു മുന്നേറാം..