കൊറോണവന്നു

കൊറോണ വന്നു,
ഞങ്ങടെ അവധിക്കാലം പോയല്ലോ,
ആരാരും കാണാതെ വന്നു നീ,
ഞങ്ങടെ അവധിക്കാലം മായ്ച്ചല്ലോ,
ലോകത്തെങ്ങും വ്യാപിച്ചു നീ,
അങ്ങ് ചൈനയിലെ വുഹാൻ എന്ന ദേശത്തു മുളച്ചു നീ,
ഇന്നിതാ ലോകത്തിൻ അതിരുകൾ ഭേദിച്ചു മുന്നേറുന്നു നീ,
കോവിഡ്-19 എന്ന ഓമനപ്പേരിൽ ലോകം മുഴുവൻ പാറിപറക്കുന്നു നീ,
മറക്കില്ലൊരിക്കലും ഞങ്ങൾ നിന്നെ,
മറക്കില്ലൊരിക്കലും ഈ ലോക്ഡൗണിനെ.
 

മെറീന ജി.എസ്
6C ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത